55 വർഷം കൊണ്ട് രണ്ടര ലക്ഷത്തിലധികം ബുള്ളറ്റുകൾ നന്നാക്കി കൊല്ലത്തെ ഒരു മെക്കാനിക്ക്. കൊല്ലം അമ്മൻനട സ്വദേശി പി. തങ്കമണിയെന്ന ബുള്ളറ്റ് മണിയാണ് ലോകം ഏറെ അറിഞ്ഞിട്ടില്ലാത്ത ആ താരം.

റോയൽ എൻഫീൽഡ് പുറത്തിറക്കിയ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള ലോകത്തെ ഏറ്റവും മികച്ച ഏഴ് ബുള്ളറ്റ് മെക്കാനിക്കുകളിൽ രണ്ടാമനായാണ് മണിയാശാൻ ഇടംപിടിച്ചത്. ബുള്ളറ്റ് നന്നാക്കാൻ സൈനികർ അദ്ദേഹത്തെ ക്യാമ്പുകളിലേക്ക് കൊണ്ടുപോവുന്നുണ്ട്. ശബ്ദം കേട്ട് ബുള്ളറ്റിന്റെ പ്രശ്നം തിരിച്ചറിയാൻ സവിശേഷമായ കഴിവ് തന്നെയുണ്ട് ബുള്ളറ്റ് മണിക്ക്.