റെയിൽവേ സ്റ്റേഷനിലിറങ്ങുമ്പോൾ ഒരു ബൈക്ക് വാടകയ്ക്കെടുത്ത് ഒന്ന് ന​ഗരം ചുറ്റാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടില്ലേ? അങ്ങനെയൊരു സംവിധാനം കൊച്ചിയിലുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിക്കുന്ന റെന്റ് എ ബൈക്ക് എന്ന പദ്ധതിയുടെ ഭാ​ഗമായാണ് യാത്രക്കാർക്കായി ബൈക്കുകൾ വാടകയ്ക്ക് നൽകുന്നത്. 

ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ബൈക്ക് വാടകയ്ക്കെടുത്ത് ന​ഗരത്തിലെവിടെയും സഞ്ചരിക്കാം. ​ഗിയറുള്ളതും ഇല്ലാത്തതുമായ വാഹനങ്ങൾ വാടകയ്ക്ക് ലഭിക്കും. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഹാജരാക്കുന്ന ഏത് യാത്രക്കാരനും ബൈക്കുകൾ ഇവിടെ നിന്ന് ലഭിക്കും.