രണ്ടു ചക്രത്തില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ നടത്തിയ സാഹസം

പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍ ബഹുദൂരം മുന്‍പിലാണ്. തന്റെ കരുത്ത് തെളിയിക്കാന്‍ നാല് ചക്രത്തിന്റ ആവശ്യമില്ല, വെറും രണ്ടു ചക്രം തന്നെ ധാരാളമെന്ന തെളിയിച്ചിരിക്കുകയാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്. 2017 ഗുഡ്‌വുഡ്‌ ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ പ്രമുഖ റേസിങ് ഡ്രൈവര്‍ ടെറി ഗ്രാന്റ് വെറും രണ്ടു ചക്രത്തില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ നടത്തിയ അഭ്യാസ പ്രകടനം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. 2335 കിലോഗ്രാം ഭാരമുള്ള റേഞ്ച് റോവര്‍ എസ്.യു.വിയാണ് ടെറി ഗ്രാന്റ് രണ്ടു ചക്രത്തില്‍ റേസിങ് ട്രാക്കില്‍ നിയന്ത്രിച്ചത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.