ഓഫ്റോഡ് മത്സരങ്ങളില്‍ കാഠിന്യമേറിയതായി അറിയപ്പെടുന്നതാണ് റെയിന്‍ഫോറസ്റ്റ് ചലഞ്ച്. മലേഷ്യയില്‍ നടക്കുന്ന ഫൈനല്‍ ഇവന്റിനായുള്ള തയാറെടുപ്പിലാണ് ആനന്ദ് മാഞ്ഞൂരാന്‍ ഡ്രൈവറും വിഷ്ണുരാജ്‌ കോഡ്രൈവറുമായ കെടിഎം ജീപ്പേഴ്സ്.

റെയിന്‍ഫോറസ്റ്റ് ചലഞ്ച് ഇന്ത്യയുടെ ഏഴാം സീസണില്‍ ഫസ്റ്റ് റണ്ണറപ്പായാണ് ഫൈനലിലേക്കുള്ള ചുവടുവെപ്പ്. ഗോവയിലെ കേപ്പമായിരുന്നു ഇന്ത്യയിലെ മത്സര വേദി.21 മത്സരാര്‍ത്ഥികളോട് പൊരുതി,ദുഷ്‌കരമായ 26ഘട്ടങ്ങള്‍ പിന്നിട്ടാണ് ടീമിന്റെ മികച്ച നേട്ടം.