അഞ്ച് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വിലയില്‍ ലക്ഷണമൊത്ത ഒരു എസ്‌യുവി. നിസാന്‍ മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്‌യുവിക്ക് ഏറ്റവും ഇണങ്ങുന്ന വിശേഷണമാണിത്. വിലയില്‍ വരുത്തിയിട്ടുള്ള കുറവ് ഫീച്ചറുകളെയോ സ്റ്റൈലിനെയോ ബാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ നിരത്തുകളിലെ നിസാന്റെ ഭാവി ഈ മാഗ്നൈറ്റില്‍ ഭദ്രമാകുകയാണ്. അവതരിപ്പിച്ച് ഒരു മാസത്തോട് അടുക്കുന്ന ഈ വാഹനം ഇതിനൊടകം 32,800 ആളുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. 

നിസാന്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് പ്രതിദിനം ശരാശരി 1000 ബുക്കിങ്ങുകളാണ് ലഭിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ വില മാറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യ വേരിയന്റിന്റെ വില മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്.