എം.ജി. മോട്ടോഴ്‌സിന്റെ ഫുള്‍ സൈസ് എസ്.യു.വി. വാഹനമായ ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ ആദ്യ ഓട്ടോണമസ് പ്രീമിയം എസ്.യു.വി. എന്ന ഖ്യാതിയിലാണ് ഗ്ലോസ്റ്റര്‍ നിരത്തുകളിലെത്തുന്നത്. അടുത്ത മാസം നിരത്തുകളിലെത്തുന്ന ഗ്ലോസ്റ്ററിന്റെ ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചു. ഒരു ലക്ഷം രൂപ അഡ്വാന്‍സ് തുക സ്വീകരിച്ചാണ് ബുക്കിങ്ങ്.