ഇന്ത്യയിലുള്ളതും പുറത്ത് നിന്നെത്തിയതുമായ വാഹന നിർമാതാക്കളെല്ലാം ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാനുള്ള നീക്കങ്ങൾ നടത്തുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ പരീക്ഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നതും ഹൈബ്രിഡ് വാഹനങ്ങൾ തനിയെ ചാർജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം താരതമ്യേന കുറവാണെന്നതുമാണ് ഈ തീരുമാനത്തിന് മാരുതി നിരത്തുന്ന കാരണങ്ങൾ.