കൊച്ചി: ലോക് ഡൗണില്‍ ലോക്കായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുകയാണ് രാജ്യത്തെ ഗതാഗത മേഖല. സ്റ്റേജ് ക്യാരേജ്, ഇന്റര്‍സിറ്റി, ടൂറിസ്റ്റ് ബസുകള്‍ അടക്കം നിരത്തിലിറങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്.

രാജ്യത്ത് 11 ലക്ഷം ടാക്‌സികാറുകളും 15 ലക്ഷം ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. ഈ വാഹനങ്ങളിലായി ആറ് ദശലക്ഷം പേര്‍ ജോലി ചെയ്യുന്നു. ലോക്ക് ഡൗണ്‍ തീര്‍ന്നാലും പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയാത്തതാണ് പ്രതിസന്ധി. വിനോദസഞ്ചാര മേഖല നേരിടുന്ന പ്രതിസന്ധി ഗതാഗത മേഖലയെയും ബാധിക്കും. വരുമാന നഷ്ടത്തിനൊപ്പം തൊഴില്‍ നഷ്ടവും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ പട്ടിണിയാലാക്കുന്നു.