ലാന്‍ഡ്റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് 2020 പതിപ്പ് വിപണിയിലെത്തി. എസ് ആന്‍ഡ് ആര്‍, ഡൈനാമിക് എസ്ഇ വേരിയന്റുകളിലാണ് ലാന്‍ഡ്റോവര്‍ തങ്ങളുടെ പടക്കുതിരയെ മുഖംമിനുക്കി വിപണിയിലെത്തിച്ചത്. ജഗ്വാര്‍ ലാന്‍ഡ്റോവറിന്റെ പിടിഎ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച പുതിയ ഡിസ്‌കവറി സ്പോര്‍ട്ടിന് 57.06 ലക്ഷം രൂപ മുതല്‍ 60.89 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.