വിരാട് കൊഹ്‌ലി ഉപയോഗിച്ച ശേഷം വിറ്റ ലംബോർഗിനി കൊച്ചിയിൽ വിൽപ്പനക്ക്. 1കോടി 35 ലക്ഷം രൂപയാണ് വില. 10000 കിലോമീറ്റർ പൂർത്തിയായപ്പോൾ കൊഹ്‌ലി വിറ്റ വാഹനമാണ് കൊച്ചിയിലെ റോയൽ ഡ്രൈവ് എന്ന ഷോറൂമിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. വളരെ അപൂർമായതും സെലിബ്രിറ്റികൾ ഉപയോ​ഗിക്കുന്നതുമായ മോഡലാണിതെന്നും ഷോറൂം അധികൃതർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ആറുമാസംമുമ്പാണ് വാഹനം കൊച്ചിയിലെത്തിയത്. സെലിബ്രിറ്റികൾ ഉപയോഗിച്ച ശേഷം വിൽപ്പന നടത്തുന്ന കാറുകൾക്ക് കേരളത്തിൽ വലിയ ഡിമാൻഡാണ് ഉള്ളതെന്നും അതുകൊണ്ട് തന്നെ ഈ കാറിന്റെ വില കാരണം വിറ്റ് പോകാത്ത അവസ്ഥയുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നുമാണ് ഷോറൂം അധികൃതർ പറയുന്നത്.