ഇന്ത്യൻ വിപണി പിടിക്കാൻ കിയ

ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ അവരുടെ രണ്ടു കാറുകള്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കിയയുടെ കാറുകള്‍ ഇന്ത്യയിലെത്തുന്നത്. എന്നാല്‍ കിയയുടെ ഹിറ്റ് മോഡലുകള്‍ വിപണി വിലയിരുത്തിയതിന് ശേഷമാകും ഇറങ്ങുക. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാകും കിയ എസ്പി 2ഐ എന്ന മിഡ് എസ്.യു.വി വിപണിയിലെത്തുക. അതിനുശേഷം ഒരോ ആറു മാസവും പുതിയ മോഡലുകള്‍ ഇറക്കുമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ തലവന്‍ കിം പറഞ്ഞു. എന്നാല്‍ കിയ ആരാധകര്‍ കാത്തിരിക്കുന്ന സ്‌പോര്‍ട്ടേജ് വിപണി പഠിച്ചതിനു ശേഷമേ ഇന്ത്യയില്‍ ഇറക്കുകയുള്ളു.

ജൂലൈക്ക് ശേഷം വിപണിയിലെത്തുന്ന എസ്പി 2ഐക്ക് ഡീസല്‍ എന്‍ജിന്‍ ശ്രേണികളുണ്ടാകും. നിരത്തിലിറങ്ങുമ്പോഴായിരിക്കും യഥാര്‍ത്ഥ പേര് കമ്പനി പുറത്ത് വിടുക. ഹൈദരാബാദിലെ അനന്തപൂരിലാണ് കിയയുടെ പ്‌ളാന്റ്. വര്‍ഷം 30000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. കിയയുടെ ഇലക്ട്രിക് കാറുകള്‍ അടുത്ത വര്‍ഷം എത്തുമെന്നാണ് സൂചന.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented