ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ കേരളത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം-ജി'. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇ-ഓട്ടോയുടെ നിര്‍മാണം പൂര്‍ത്തിയായത്. നവംബര്‍ നാലിന് നീം-ജിയുടെ സര്‍വീസ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീം-ജിയുടെ സവിശേഷതകള്‍ കാണാം.