സംസ്ഥാനത്തെ ആദ്യ സിഎന്‍ജി സ്വകാര്യ ബസുകള്‍ കൊച്ചിയില്‍ സര്‍വീസ് തുടങ്ങി. കുറഞ്ഞ മലിനീകരണവും ഇന്ധനച്ചിലവിലുണ്ടാകുന്ന വലിയ ലാഭവും കോവിഡ് ആഘാതത്തില്‍ കഴിയുന്ന സ്വകാര്യ ബസ് മേഖലയെ കരകയറ്റുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ കൂടുതല്‍ സ്വകാര്യ ബസുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്.