കരുത്ത് തെളിയിച്ച് ജീപ്പിന്റെ ചുണക്കുട്ടന്‍മാര്‍

ഓഫ് റോഡില്‍ വിലസാന്‍ ജീപ്പിനെ കഴിഞ്ഞെ മറ്റാരുമുള്ളു. ഐതിഹാസിക അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പ് ഇന്ത്യയിലെത്തിയിട്ട് അധികനാള്‍ ആയിട്ടുമില്ല. എങ്കിലും ഏറ്റവും അവസാനമെത്തിയ കോംപസിലൂടെ ജീപ്പ് ഇന്ത്യന്‍ വിപണി പിടിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ജീപ്പ് നിരയുടെ കരുത്ത് എന്താണെന്ന് വാഹന പ്രേമികള്‍ക്ക് നേരിട്ടറിയാന്‍ കോട്ടയം അങ്ങാടിവയല്‍ കളരിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ക്യാമ്പ് ജീപ്പ് പരിപാടിയും കമ്പനി സംഘടിപ്പിച്ചു. ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍, കോംപസ് എന്നീ മൂന്നു മോഡലുകളാണ് ക്യാമ്പില്‍ അണിനിരന്നത്. നൂറിലേറെ പേര്‍ ഓഫ് റോഡ് ഡ്രൈവിങ്ങ് അനുഭവിച്ചറിയാന്‍ ക്യാമ്പിനെത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.