ഹാച്ച്ബാക്കുകളിലെ അത്ഭുതമാണ് മൂന്നാം തലമുറ ഐ20. അധികം ഹാച്ച്ബാക്കുകള്‍ കൈവയ്ക്കാത്ത സണ്‍റൂഫ്, പ്രീമിയം വാഹനങ്ങളോട് കട്ടയ്ക്ക് നില്‍ക്കുന്ന അകത്തളം, പൂര്‍ണമായി അഴിച്ചുപണിത പുറംമോടി ഇത്രയൊക്കെയാണ് ഒറ്റനോട്ടത്തില്‍ പുതിയ ഐ20. 

2008 മുതല്‍ ഇന്നോളം സാധാരണക്കാരന്റെ ലക്ഷ്വറിയായി ഇന്ത്യന്‍ നിരത്തുകളില്‍ വിലസുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഹ്യുണ്ടായി ഐ20-യുടെ മൂന്നാം തലമുറ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് റിവ്യൂ.