പെര്‍ഫോമന്‍സിന്റെ കാലമാണിപ്പോള്‍. എന്തിനും ഏതിനും പെര്‍ഫോമന്‍സ് നോക്കുന്ന തലമുറയിലേക്ക് കാലത്തിനനുസരിച്ചുള്ള മാറ്റവുമായി എത്തുകയാണ് ഹ്യുണ്ടായിയും. പ്രീമിയം കാറുകളുടെ കമ്പനികള്‍ക്ക് പെര്‍ഫോമന്‍സ് വിഭാഗം വേറെതന്നെയുണ്ട്. മെഴ്സിഡെസ് ബെന്‍സിന് 'എ.എം.ജി.' പോലെ, ബി.എം.ഡബ്ല്യു.വിന് 'എം സ്പോര്‍ട്ട്' പോലെ, ഇപ്പോള്‍ ഹ്യുണ്ടായ്ക്കുമുണ്ട് 'എന്‍ ലൈന്‍' എന്ന പേരില്‍ ഒരു വിഭാഗം. കുറച്ചുകാലമായി ഇന്ത്യയിലേക്ക് 'എന്‍ ലൈനി'നെ കൊണ്ടുവരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അവസാനം ഇവിടെ എത്തിച്ചിരിക്കുകയാണ്, 'ഐ20'യുടെ രൂപത്തില്‍.