ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയവാഹനമായ മാരുതി ഓള്‍ട്ടോക്ക് 20 വയസായെങ്കിലും ഓള്‍ട്ടോ എന്ന ലോകോത്തര മോഡലിന് പ്രായം 41 കഴിഞ്ഞു. ജപ്പാനില്‍ ജനിച്ച് ലോകം കീഴടക്കിയ കുഞ്ഞു കാര്‍, അതാണ് ഓള്‍ട്ടോ. കെയ് കാര്‍ എന്നറിയപ്പെടുന്ന ജപ്പാനീസ് സിറ്റി കാര്‍ കുടുംബത്തിലാണ് 1979 ലെ മെയ് മാസം ഓള്‍ട്ടോ ജനിച്ചത്,

'സുസുക്കി ഓള്‍ട്ടോ' എന്ന പേരില്‍. ആദ്യമായി കാര്‍ വാങ്ങുന്നവരേയും ഇടത്തരം കുടുംബങ്ങളേയും ലക്ഷ്യമിട്ടാണ് സുസുക്കി ഈ മോഡല്‍ പുറത്തിറക്കിയത്. വില കുറഞ്ഞ, ചെലവ് കുറഞ്ഞ കാറായതു കൊണ്ടു തന്നെ മാര്‍ക്കറ്റില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സുസുക്കി ഓള്‍ട്ടോക്ക് സാധിച്ചു. ഓള്‍ട്ടോ വന്ന വഴിയേ നമുക്കും ഒരു യാത്ര പോകാം...