ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. വാഹനങ്ങളില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന വാഹനമാണ് ഫോര്‍ഡിന്റെ എന്‍ഡേവര്‍. ബി.എസ്-6 എന്‍ജിനെന്ന അനിവാര്യ മാറ്റത്തിനൊപ്പം പത്ത് സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനം ഒരുക്കി ഞെട്ടിച്ചാണ് ഫോര്‍ഡിന്റെ പുതുതലമുറ മോഡല്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയില്‍ മറ്റ് വാഹനങ്ങള്‍ക്ക് അവകാശപ്പെടാനില്ലാത്ത ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം സെഗ്മെന്റിലെ തന്നെ ബെസ്റ്റ് ഫീച്ചറുകളുമായി റോഡിലും ഓഫ്-റോഡിലും വിലസുന്ന ഫോര്‍ഡ് എന്‍ഡേവര്‍ എന്ന പ്രീമിയം എസ്.യു.വി.യുടെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്.