ഇഷ്ടപ്പെട്ട് ഒരു വാഹനം വാങ്ങിയാൽ നമ്മൾ ആ വാഹനത്തിൽ ചെയ്തുകൂടാത്തത് എന്തൊക്കെയാണ്? വാഹനങ്ങൾ രൂപമാറ്റം വരുത്തതരുതെന്ന് ഒരു സുപ്രീംകോടതി വിധിയുണ്ട്. വിവാദമായ ഇ ബുൾജെറ്റ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കുകയാണ്. 

വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നത് സംബന്ധിച്ച് കൃത്യമായ മാർ​ഗനിർദേശങ്ങളുണ്ട്. ഇതിൽ വ്യക്തമായ ധാരണയില്ലാത്തതാണ് പലപ്പോഴും മോട്ടോർവാഹന വകുപ്പും ജനങ്ങളും തമ്മിൽ തെരുവിൽ തർക്കത്തിന് കാരണമാകുന്നതും.