വേഗതയുടെ പര്യായമായ സൂപ്പർ ബൈക്കുകൾ ഹോളിവുഡ് - ബോളീവുഡ് സിനിമകളിൽ മാത്രം കണ്ട് കൊതിച്ചിരുന്ന യുവാക്കളുടെ കാലം കഴിഞ്ഞിരിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള വിദേശ സൂപ്പർ ബൈക്കുകൾ കേരളത്തിലെ റോഡുകളിലും ഇപ്പോൾ നിത്യ കാഴ്ചയാണ്. സൂപ്പർ ബൈക്കുകളിലെ രാജാവായ ഇറ്റാലിയൻ കമ്പനി ഡ്യുക്കാട്ടിയുടെ Panigale V4 ന്റെ വിശേഷങ്ങളുമായി എത്തുകയാണ് കോഴിക്കോട് സ്വദേശി റഫീഖ്. Wandering Mallu എന്ന പേരിൽ സാമൂഹിക മാധ്യങ്ങളിൽ സജീവമായ റഫീഖിന്റെ റൈഡിങ് അനുഭവങ്ങളിലേക്ക്...