ഡ്രോൺ സാങ്കേതിക വിദ്യ ആകാശ യാത്രക്ക് ഉപയോ​ഗിച്ചാൽ എങ്ങനെയിരിക്കും?. അതാണ് പറക്കും കാർ. റോഡിലൂടെ പോകാം, പറക്കുകയും ചെയ്യാം.  ഇന്ത്യയിൽ ആദ്യമായി ഈ കാർ അവതരിപ്പിക്കുന്നത് ചെന്നെയിൽ സ്ഥിരതാമസമാക്കിയ മലയാളി യോ​ഗേഷ് അയ്യരാണ്. 150 കിലോമീറ്റർ വരേയുള്ള യാത്രക്ക് ഉപയോ​ഗിക്കാവുന്ന, രണ്ട് സീറ്റുള്ള ഫ്ലൈയിങ് കാറാണ് അദ്ദേഹം ഇന്ത്യയിലെത്തിച്ചത്. 

ഡ്രൈവറില്ലാതെ ആകാശ യാത്രക്ക് ഉപകരിക്കുന്ന ഈ ഫ്ലൈയിങ് കാറിന് റൺവേ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്.  2023 ഓടെ ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ കാർ രം​ഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊല്ലങ്കോട്ടുകാരൻ.