ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് പിറന്നാള്‍ ആഘോഷം

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബസിന്റെ മുകളില്‍ കയറിനിന്ന് പടക്കവും പൂത്തിരിയും മറ്റും കത്തിച്ച് പിറന്നാള്‍ ആഘോഷം. കോഴിക്കോട് താമരശേരി കോരങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളാണ് ബസിന് മുകളില്‍വെച്ച് പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്ത് അപകടകരമായ രീതിയില്‍ പിറന്നാള്‍ ആഘോഷം നടത്തിയത്. സ്‌കൂളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രമധ്യേ ഡിസംബര്‍ ഒന്നാം തീയതി നടന്ന ആഘോഷത്തിന്റെ  കുട്ടികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented