ഒരിക്കലും അപകടമുണ്ടാക്കാത്ത ബൈക്കുമായി ബി.എം.ഡബ്ലിയൂ

ബൈക്കുകളും കാറുകളും ഒരേപോലെ നിരത്തിലിറക്കുന്ന വാഹന നിര്‍മാതാക്കളാണ് ബി.എം.ഡബ്ലിയൂ. ആരെയും അതിശയിപ്പിക്കുന്ന ഒരു പുതിയ ആശയവുമായെത്തിയിരിക്കുകയാണ് ഇവരിപ്പോള്‍. അപകടമുണ്ടാക്കാത്ത ബൈക്ക് എന്നതാണ് ആ ആശയം. കമ്പനിക്ക് നൂറ് വയസായതിനോടനുബന്ധിച്ച് തയ്യാറാക്കുന്ന ബൈക്കിന് നല്‍കിയിരിക്കുന്ന പേര് വിഷന്‍ നെക്സ്റ്റ് 100 എന്നാണ്. ഈ ബൈക്കോടിക്കുമ്പോള്‍ ഒരപകടവും ഉണ്ടാവില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. ബൈക്കിന്റെ ഒരു സാമ്പിള്‍ വീഡിയോയും ബി.എം.ഡബ്ലിയൂ പുറത്തിറക്കിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.