എം.വി.ഡിയെ പേടിക്കാതെ രാജ്യം മുഴുവൻ ഉപയോ​ഗിക്കാവുന്ന ഒറ്റ രജിസ്ട്രേഷൻ - അതാണ് ബി.എച്ച് രജിസ്ട്രേഷൻ. ബി.എച്ച് രജിസ്ട്രേഷൻ വന്നാൽ, അത് എന്തൊക്കെ നൂലാമാലകളിൽ നിന്നാണ് നമ്മളെ സഹായിക്കുക? 

രാജ്യം മുഴുവൻ ഓടിനടന്ന് ജോലി ചെയ്യേണ്ടവർക്കാണ് ഈ രജിസ്ട്രേഷൻ ഏറ്റവും കൂടുതൽ ഉപയോ​ഗപ്പെടുക. പട്ടാളക്കാർക്കും, റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാർക്കും മാത്രമല്ല, ബിഎച്ച് രജിസ്ട്രേഷൻ ലഭിക്കുക. സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നവർക്കും കിട്ടും ബിഎച്ച് രജിസ്ട്രേഷൻ.