രാത്രി യാത്രകളിലെ പ്രധാന വെല്ലുവിളിയാണ് എതിരേ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം കണ്ണില്‍ അടിയ്ക്കുന്നത്. ഒന്ന് കൈ അനക്കിയാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കുമെങ്കിലും ആരും ഇതിന് തയ്യാറാവാറില്ല.

ഈ പ്രതിസന്ധിക്ക് ഒരു മറുമരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് മലപ്പുറം മൂന്നിയൂരിലെ രണ്ട് യുവാക്കള്‍. സെന്‍സര്‍ സംവിധാനത്തിലൂടെ ലൈറ്റ് ഓട്ടോമാറ്റിക്കായി ഡിം ആകുന്ന സംവിധാനം പരിചയപ്പെടാം.