റോയല്‍ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേഡ് എന്ന ബൈക്കിന് പകരക്കാരനായി ഇന്ത്യയില്‍ പിറവിയെടുത്ത മോഡലാണ് മെറ്റിയോര്‍ 350.
തണ്ടര്‍ബേഡ് 350X-ല്‍ നിന്ന് കടംകൊണ്ട ഡിസൈന്‍ ശൈലിക്കൊപ്പം പുതിയ എന്‍ജിനിലും സാങ്കേതിക തികവിലുമാണ് ഈ പുത്തന്‍ താരോദയം.
റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിറയലില്ലാത്ത മോഡല്‍ എന്ന പ്രത്യേകതയും മെറ്റിയോറിന് സ്വന്തമാണ്.
ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് 1.75 ലക്ഷം രൂപ മുതല്‍ 1.90 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറും വില.