ഇന്റര്‍നെറ്റ് എസ്.യു.വി. എന്ന ആശയവുമായി ഇന്ത്യന്‍ നിരത്തുകളില്‍ അരങ്ങേറ്റം കുറിച്ച് വാഹന നിര്‍മാതാക്കളാണ് എം.ജി. മോട്ടോഴ്സ്. സാങ്കേതികവിദ്യയില്‍ വളര്‍ന്ന് ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സാങ്കേതികവിദ്യയുമായാണ് ഏറ്റവും പുതിയ മോഡലായ ആസ്റ്റര്‍ എത്തിയിട്ടുള്ളത്. സുരക്ഷ വാഹനം ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. ഡ്രൈവറോട് സംസാരിക്കാന്‍ റോബോട്ട് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുമായി എത്തിയിട്ടുള്ള ആസ്റ്ററിന്റെ വിശേഷങ്ങളിലേക്ക്...