'അറ്റ്ലാന്റ' - ഈ പേര് കേട്ടവര്‍ അധികമാരും ഉണ്ടാകാനിടയില്ല. എന്നാല്‍ ഒരുകാലത്ത് മലയാളികളേയും മറുനാട്ടുകാരേയും മോഹിപ്പിച്ച നിരത്തിലെ പറക്കുന്ന സുന്ദരിയായിരുന്നു അറ്റ്ലാന്റ എന്ന സ്‌കൂട്ടര്‍. ആ വിപ്ലവത്തിന് കാരണക്കാരനായ രാജ് കുമാര്‍ എന്ന വ്യക്തിയുടെ 100-ാം ജന്മവാര്‍ഷികമാണ് ഈ വരുന്ന മാര്‍ച്ച് 27-ന്.
അറ്റ്ലാന്റയേയും രാജ്കുമാറിനേയും, രാജ്കുമാറിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച പി.എസ്. തങ്കപ്പന്‍ എന്ന എഞ്ചിനീയറേയും കുറിച്ച് നമുക്ക് കൂടുതല്‍ അറിയാന്‍ ശ്രമിക്കാം. കാലത്തിനൊപ്പം മറന്നുപോകേണ്ട പേരല്ല അറ്റ്ലാന്റയും രാജ്കുമാറും.
നിലനിന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ ഭാവിയെ തന്നെ മാറ്റാന്‍ ശേഷിയുണ്ടായിരുന്ന വലിയൊരു വ്യവസായ സ്വപ്നത്തിന്റെ ബീജാക്ഷരങ്ങളായിരുന്നു ആ പേരുകള്‍. എങ്ങനെ ഒരു വ്യവസായത്തെ നശിപ്പിക്കാം എന്നതിന്റെ തെളിവാണിത്. പിന്നിട്ട കാലത്ത് കേരളത്തിന്റെ മാറിമാറിവന്ന ഭരണ സംവിധാനങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ക്ക് രാജ്കുമാറിനോട് മാപ്പ് ചോദിക്കാം.