പെട്രോളിന്റെ വില നിലവിടുമ്പോൾ വൈദ്യുതിതന്നെ വേണമെന്ന അവസ്ഥയിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുത സ്‌കൂട്ടറുകൾക്ക് ഇന്ന് പഞ്ഞമില്ല. സ്റ്റാർട്ട് അപ്പുകളുടെ നീണ്ട നിരതന്നെ കുഞ്ഞു വൈദ്യുത സ്‌കൂട്ടറുകൾ പ്രതിദിനമെന്ന പോലെ പുറത്തിറക്കുന്നുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള ഒരു ചെറിയ സ്റ്റാർട്ട് അപ്പ് തുടങ്ങിവച്ച, ഇപ്പോൾ വൻകിടക്കാർ വരെ സാങ്കേതികവിദ്യയ്ക്കായി കാത്തുനിൽക്കുന്ന 'ഏഥർ' എന്ന സ്‌കൂട്ടറാണ് ഇത്തവണ ഓട്ടോ ഡ്രൈവിൽ.