ആക്ടീവ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ 2020-യില്‍ സിക്‌സര്‍ അടിച്ചിരിക്കുകയാണ് ഹോണ്ട. സിക്‌സ് ചേയ്ഞ്ചസ് ദ ഗെയിം എന്ന തലക്കെട്ടോടെയാണ് ആറ് പുതുമകളുമായി ബിഎസ്-6 എന്‍ജിനില്‍ ആക്ടീവ 6ഏ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എന്‍ജിനും നേരിയ ഡിസൈന്‍ മാറ്റത്തിനുമൊപ്പം പുതിയ സാങ്കേതികവിദ്യകളുമാണ് ആക്ടീവ 6ഏയുടെ ഹൈലൈറ്റ്.