ഓഫ് റോഡ് മികവ് പുറത്തെടുത്ത് മഹീന്ദ്ര ഥാര്‍ ഫെസ്റ്റ്

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഥാര്‍ ഫെസ്റ്റിന്റെ മൂന്നാമത് എഡിഷനും മഹീന്ദ്ര അഡ്വഞ്ചര്‍ ക്ലബ് ചലഞ്ചിന്റെ നാലാം എഡിഷനും കൊച്ചിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഥാര്‍ വാഹന ഉടമകളുടെയും ആരാധകരുടെയും സംഗമവേദിയായിരുന്നു ഥാര്‍ ഫെസ്റ്റ്. ഥാര്‍ പരേഡ്, ഫോര്‍ വീല്‍ ഡ്രൈവ് എക്സ്പീരിയന്‍സ് സോണ്‍, മഹീന്ദ്രയുടെ പാരമ്പര്യം വെളിവാക്കുന്ന പ്രദര്‍ശനം, കസ്റ്റമൈസ് ചെയ്ത വാഹനങ്ങളുടെ പ്രദര്‍ശനം തുടങ്ങി ലൈവ് മ്യൂസിക് ഷോ വരെ ഥാര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു. ക്ലബ് ചലഞ്ചില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11 ഓഫ്റോഡ് ക്ലബുകള്‍ മാറ്റുരച്ചു. ജമേഷ് ഷോയിൽ നിന്ന്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented