സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

സംഘകൃഷിയില്‍ വിജയഗാഥ രചിച്ച ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ വനിതാ കൂട്ടായ്മയെ പരിചയപ്പെടാം. ഏത്തവാഴ കൃഷിയിലും കിഴങ്ങ് വര്‍ഗ്ഗ കൃഷിയിലുമാണ് പായിപ്പാട്ടെ നാലംഗ വനിത സംഘം നൂറ് മേനി വിളയിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ അംബിക പ്രകാശ്, ആനന്ദവല്ലി പുരുഷോത്തമന്‍, അന്നമ്മ, സുജി സാബു എന്നിവരുടെ കൂട്ടായ്മയിലാണ് സംഘകൃഷി നടപ്പിലാക്കിയത്. പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു കൃഷി ഇറക്കിയത്. രണ്ടരയേക്കറില്‍ ഏത്തവാഴയും ഒന്നരയേക്കറില്‍ കപ്പ, കാച്ചില്‍,ചേമ്പ്, ചേന എന്നിവയും കൃഷി ചെയ്തു. 2014ല്‍ ആരംഭിച്ച കൃഷി തുടക്കത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. പിന്നീട് മൂന്നു വര്‍ഷം കൊണ്ട് കൃഷിയില്‍ ചുവടുറപ്പിക്കാന്‍ ഈ വനിതകള്‍ക്ക് കഴിഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.