മികച്ച കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച കോഴിക്കോട് കോടഞ്ചേരി സ്വദേശി തമ്പി കൃഷി നിര്‍ത്തുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കാട്ടു പന്നി ശല്യം രൂക്ഷമായതോടെയാണ് കൃഷി ഉപേക്ഷിക്കുന്നത്. തമ്പിയുടെ അടക്കം ഏക്കറുകണക്കിന് കൃഷിയാണ് കാട്ടുപന്നി കുത്തിമറിച്ചിട്ടത്.

2010 ല്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച തമ്പി ആദ്യം ആറേക്കറില്‍ കൃഷി ചെയ്തിരു്ന്നു. കാട്ടുമൃഗ ശല്യം അന്ന് പേരിന് മാത്രം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് സ്ഥിതി മാറിയത്. കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കാന്‍ തുടങ്ങി. ഇതില്‍ മനം മടുത്താണ് തമ്പി അടക്കമുള്ള കര്‍ഷകര്‍ കൃഷി നിര്‍ത്താനുള്ള തീരുമാനത്തിലെത്തിയത്