ഇടുക്കി: ലോക്ക്ഡൗണ്‍ കാലത്ത് മികച്ച വരുമാനം സമ്പാദിച്ച് ഇടുക്കിയിലെ ഏലം കര്‍ഷകരുടെ വാട്സ്ആപ്പ് കൂട്ടായ്മ. കേരളത്തിന് പുറത്തുനിന്ന് അടക്കം ആവശ്യക്കാരെ കണ്ടെത്തി വിപണനവും വ്യവഹാരവും നടത്തുകയാണ് ഈ കര്‍ഷകര്‍. 

ഇവിടെ ഏലം വിപണനവും വ്യവഹാരവും എല്ലാം വിരല്‍ത്തുമ്പിലാണ്. കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണ്‍ ദിനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതെന്ന് ഓണ്‍ലൈനിലൂടെ ഏലം വിപണനം നടത്തുന്ന റിച്ചാര്‍ഡ് പറയുന്നു. വിലവിവരങ്ങള്‍ എല്ല ദിവസവും അപ്‌ഡേറ്റ് ചെയ്യും. അത് കാണുമ്പോള്‍ ആളുകളില്‍ നിന്ന് അന്വേഷണം ഉണ്ടാകുന്നുണ്ട് എന്ന് ഇവര്‍ പറയുന്നു.