മലപ്പുറം കൊണ്ടോട്ടിയിലെ കർഷകനായ അയ്യപ്പൻ നമ്മളിൽ നിന്നൊക്കെ വ്യത്യസ്തനാണ്. കാഴ്ചയില്ലെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അയ്യപ്പൻ പരാശ്രയമില്ലാതെ ചെയ്യും. 

75 വയസായി അയ്യപ്പന്. കാൽനൂറ്റാണ്ടു മുമ്പാണ് അയ്യപ്പന്റെ കാഴ്ച പൂർണമായി നഷ്ടമായത്. നാലുവർഷം ഒന്നും ചെയ്യാൻ പറ്റാതെ വീട്ടിലിരുന്നു. പിന്നെ ഭാര്യ കുഞ്ഞിപ്പെണ്ണിന്റെ കൂടെ കൃഷിയിടത്തിൽ സജീവമായി. വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ എന്നിങ്ങനെ അയ്യപ്പന്റെ കൃഷിത്തോട്ടത്തിൽ എല്ലാമുണ്ട്.

പ്രായത്തേയും കാഴ്ചപരിമിതിയേയും കഠിനാധ്വാനം കൊണ്ട് മറികടക്കുകയാണ് അയ്യപ്പൻ.