മുന്‍പെങ്ങുമില്ലാത്ത താരമൂല്യമാണ് ചക്കയ്ക്ക് ഇപ്പോള്‍. ഈ ലോക്ഡൗണ്‍ കാലത്ത് ചക്ക ഹീറോയാണ്. ചക്ക വിഭവങ്ങള്‍ മിക്കവരും പരീക്ഷിച്ചു കഴിഞ്ഞു. ഇതിനിടെ ലോകത്തെ ഏറ്റവും വലിയ ചക്ക എന്ന അവകാശവാദവുമായി തിരുവനന്തപുരം വെമ്പായം സ്വദേശി രംഗത്തെത്തി. 68.5 കിലോയാണ് ഈ ചക്കയുടെ ഭാരം.

ചക്കയുടെ വലിപ്പം ശ്രദ്ധിച്ച് വിജേന്ദ്രന്‍ വിവരം കൃഷി ഓഫീസറെ അറിയിച്ചു. അവര്‍ നേരിട്ടെത്തി. കൂടെ പഞ്ചായത്ത് അധികൃതരും. 52.5 കിലോഗ്രാം വലിപ്പമുള്ള വയനാട്ടിലെ ചക്ക റെക്കോര്‍ഡിട്ടതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ ചക്കയുടെ വരവ്. പഴുത്ത വരിക്കച്ചക്ക കാണാന്‍ നിരവധി പേരാണ് എത്തുന്നത്