ശീതകാല പച്ചക്കറികളിൽ പെടുന്ന ചെറിയ ഉളളി കൃഷി കേരളത്തിലും വിജയകരമായി നടത്താമെന്ന് തെളിയിക്കുകയാണ് കോട്ടയം കഞ്ഞിക്കുഴിയിലെ കർഷകൻ സുജിത്. അരയേക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ നിന്ന് മൂന്ന് ക്വിന്‌റൽ വിളവാണ് നേടിയത്.

ആദ്യം അമ്പത് സെന്റിലാണ് സുജിത്ത് വിത്തിറക്കിയത്. 36 കിലോ ഉള്ളി കടയിൽ നിന്ന് വാങ്ങിയാണ് വിതച്ചത്. പ്രതീക്ഷിച്ചതിനേക്കാളും ​ഗംഭീര വിളവാണ് ലഭിച്ചത്. കൃഷി വിജയിക്കുമെന്ന് മനസിലായപ്പോൾ തന്നെ കൂടുതലിടങ്ങളിലേക്ക് ഉള്ളിക്കൃഷി വ്യാപിപ്പിക്കുകയായിരുന്നെന്ന് സുജിത്ത് പറഞ്ഞു.

 ജൈവവളം ഉപയോ​ഗിച്ച് വിളഞ്ഞ ചെറിയ ഉള്ളി ഇലയടക്കം കിലോ​ഗ്രാമിന് 60 രൂപയ്ക്കാണ് വില്പന. ലാഭത്തേക്കാൾ ഇദ്ദേഹം ശ്രദ്ധവെയ്ക്കുന്നത് ഉള്ളിക്കൃഷിയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിനാണ്.