ലോക്ഡൗണില്‍ ജോലി പോയപ്പോള്‍ കൂട്ടുകാരായ സിജോയും വിഷ്ണുവും ഒരു സംരംഭം ആരംഭിച്ചു. പച്ചക്കറി സൂപ്പര്‍ മാര്‍ക്കറ്റ്. ഇന്ന് സൂപ്പര്‍ഹിറ്റായി ഓടുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ കഥ ദാ ഇങ്ങനെയാണ്.

ഗള്‍ഫിലായിരുന്ന വിഷ്ണുവിന് കോവിഡ് കാലത്താണ് ജോലി നഷ്ടമായത്. വഴികളെല്ലാം അടഞ്ഞപ്പോഴാണ് സംരഭമെന്ന ആശയവുമായി സിജോ എത്തുന്നത്. തൃശൂരില്‍ പൂങ്കുന്നത്തടക്കം രണ്ട് ഷോപ്പുകളും ഹോള്‍സെയില്‍ പച്ചക്കറി വിപണനവും ഇന്നിവര്‍ വിജയകരമായി നടത്തുന്നു