രാമചന്ദ്രന്റെ 'കത്തി' വിശേഷങ്ങള്‍

കറിക്കത്തിക്ക് മൂര്‍ച്ച പോരെന്ന് പരിഭവപ്പെടുന്ന വീട്ടമ്മമാര്‍ മാതൃഭൂമി വൈക്കം ബീച്ച് ഗ്രൗണ്ടിലൊരുക്കിയ കാര്‍ഷിക മേളയിലേക്കു വരൂ. അവിടെ പാലക്കാടന്‍ സ്‌പെഷ്യല്‍ രാമചന്ദ്രന്‍ കത്തികളുടെ സ്റ്റാളുണ്ട്. ഇരുമ്പു മുറിച്ചാലും കത്തിയുടെ മൂര്‍ച്ച പോകില്ലെന്നതാണ് രാമചന്ദ്രന്‍ കത്തികളുടെ പ്രത്യേകത. വെട്ടുകത്തി മുതല്‍ ചെറിയ പേനാക്കത്തി വരെ നീളുന്ന നിരയില്‍നിന്ന് ഏതെടുക്കണമെന്ന സംശയം മാത്രമേ ആളുകള്‍ക്കുണ്ടാകൂ. കത്തിയുടെ സ്റ്റാളില്‍ നില്‍ക്കുന്നവരുടെ വായ്ത്താരി കേട്ട് സ്റ്റാളിലേക്കെത്തുന്നവര്‍ കത്തി വാങ്ങാതെ മടങ്ങില്ല. 30 രൂപമുതല്‍ 750 രൂപ വരെ വിലവരുന്ന വിവിധ തരം കത്തികളുടെ വിപുലമായ ശേഖരമാണ് ഈ സ്റ്റാള്‍. പാലക്കാട് സ്വദേശി രാമചന്ദ്രനാണ് ഈ കത്തിയുടെ സ്‌പെഷ്യലിസ്റ്റ്. അദ്ദേഹത്തിന്റെ അനുജന്മാരായ രാധാകൃഷ്ണനും ഉണ്ണികൃഷ്ണനും കത്തി നിര്‍മ്മാണ രംഗത്ത് ഒപ്പമുണ്ട്. ഇവരുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് കത്തി നിര്‍മ്മാണം നടക്കുന്നത്. പത്തിലേറെ ജീവനക്കാര്‍ ഈ ഫാക്ടറിയിലുണ്ട്. ഉരുക്കിലും വാളിലും നിര്‍മ്മിച്ച് ഓയില്‍ ടെംപര്‍ ചെയ്തതാണ് രാമചന്ദ്രന്‍ കത്തികള്‍. ഈട്ടിപ്പിടിയാണ് കത്തികളുടെ മറ്റൊരു പ്രത്യേകത. മൂന്ന് തലമുറകളായി കൈമാറിയ ഈ നിര്‍മ്മാണ രഹസ്യമാണ് രാമചന്ദ്രന്‍ കത്തികളെ ജനപ്രിയമാക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented