പ്രാണികളെയെല്ലാം ആകർഷിച്ച് ഭക്ഷണമാക്കുന്ന ചില ചെടികളുണ്ട്. ഇത്തരം സസ്യങ്ങൾ വളർത്തി പരിപാലിച്ചുവരുന്ന ഒരു കർഷകനുണ്ട് കോഴിക്കോട് കല്ലായിയിൽ. വിൽസൻ വർ​ഗീസാണ് ആ അപൂർവ സസ്യശേഖരത്തിന്റെ ഉടമ. നിറം ആകർഷിക്കപ്പെട്ട് വരുന്ന പ്രാണികളേയാണ് ഇവ ഭക്ഷണമാക്കുന്നതെന്ന് വിൽസൻ പറയുന്നു. ഇവയുടെ സഞ്ചികൾക്ക് അങ്ങനെയൊരു കഴിവുകൂടിയുണ്ട്. പ്രാണികളല്ലാതെ മുമ്പൊരിക്കൽ ഒരു ഓന്ത് കുടുങ്ങിയ അനുഭവമുണ്ടായിട്ടുണ്ട്. പകുതി ദഹിച്ച അവസ്ഥയിൽ ദുർ​ഗന്ധം വന്ന് തുടങ്ങിയപ്പോൾ എടുത്ത് കളയുകയായിരുന്നെന്നും വിൽസൻ പറഞ്ഞു.