എറണാകുളത്തെ എളമക്കരയിലുള്ള വീട്ടിന് സമീപത്തെ പറമ്പില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിശേഷങ്ങള്‍ പറയുന്നൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി ഈ സ്ഥലത്ത് നിന്നാണ്തങ്ങൾക്ക് വേണ്ട പച്ചക്കറികള്‍ തയ്യാറാക്കുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ജൈവകൃഷി ഒരു ശീലമാകട്ടെ എന്നും ജീവിതം സുരക്ഷിതമാകട്ടെ എന്നും വീഡിയോ പറയുന്നു.