താരമാണീ മാണിക്യം

വൈക്കത്തു നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയുടെ മൂന്നാം ദിനമായ വെള്ളിയാഴ്ച താരമായത് മാണിക്യം എന്ന കുഞ്ഞന്‍ വെച്ചൂര്‍ പശുവാണ്. മേളയിലെത്തുന്നവര്‍ക്ക് കുഞ്ഞന്‍ പശുവിനെ കാണാനായിരുന്നു തിടുക്കമേറെയും. കുഞ്ഞന്‍ പശു എവിടെ എന്ന് അന്വേഷിച്ചാണ് ആളുകള്‍ മാണിക്യത്തിന് അരികിലെത്തിയത്. തൊട്ടും തലോടിയും ഒപ്പം നിന്ന് ഫോട്ടോസ് എടുത്തും അവര്‍ മാണിക്യത്തിന് ഒപ്പം കൂടി. കോഴിക്കോട് അത്തോളി സ്വദേശി ബാലകൃഷ്ണന്‍ നമ്പുക്കുടിയുടെ കാമധേനു നാച്ചുറല്‍ ഫാമിലെ വെച്ചൂര്‍ പശുവാണ് മാണിക്യം. 9 വയസ് പ്രായമുണ്ട് മാണിക്യത്തിന്. 61.5 സെന്റീമീറ്റര്‍ ഉയരമുള്ള ലക്ഷണമൊത്ത വെച്ചൂര്‍ പശുവാണ് മാണിക്യം. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു എന്ന ഖ്യാതിയുമായി 2014ലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ മാണിക്യം ഇടം പിടിക്കുന്നത്. 2015ല്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും മാണിക്യം ഇടം നേടി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented