സംസ്ഥാനത്താകെ കണ്ടല്‍ വനവത്ക്കരണം ലക്ഷ്യമിട്ട് നീലേശ്വരം കടിഞ്ഞിമൂലയിലെ പിവി ദിവാകരന്‍. ഒരു ലക്ഷം കണ്ടല്‍ത്തൈകളാണ് ഈ പ്രകൃതിസ്നേഹി നട്ടുവളര്‍ത്തിയത്. കള്ളുചെത്ത് തൊഴിലാളിയായ ദിവാകരൻ തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് കണ്ടൽ വിത്തുകൾ ശേഖരിച്ചത്. 

കണ്ണൂർ, കാസർകോട് ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തിയ വിത്തുകൾ വീടിനോട് ചേർന്നുള്ള നഴ്സറിയിൽ നട്ടുപരിപാലിച്ചു. ഈ തൈകൾ ഇനി കേരളത്തിന്റെ പല ഭാ​ഗങ്ങളിൽ കണ്ടൽക്കാടുകളായി മാറുന്നതോടെ ദിവാകരന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടും.