മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക തുടങ്ങി 16 ഇനം കാർഷികവിളകൾക്ക് തറവില നിശ്ചയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നവംബർ ഒന്നിന് നിലവിൽ വരും. ഉത്‌പാദനച്ചെലവും ഉത്‌പാദനക്ഷമതയും കണക്കിലെടുത്താണ് തറവില തീരുമാനിക്കുക. ഉത്‌പാദനച്ചെലവിനൊപ്പം 20 ശതമാനം തുക അധികംചേർക്കും. വിപണിവില ഇതിലും കുറയുമ്പോൾ തറവില കർഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി.