പരമ്പരാഗത കര്‍ഷകര്‍ പോലും നെല്‍കൃഷി ഉപേക്ഷിക്കുമ്പോഴും സ്ത്രീകളെയും കര്‍ഷകരേയും കൂട്ടുപിടിച്ച് കൃഷി നടത്തുകയാണ്  സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ജെറി വര്‍ഗീസ്. ഈ വർഷവും 15 ഏക്കർ പാട്ടത്തിനെടുത്ത് കർഷകരുടെ സംഘമെല്ലാം രൂപീകരിച്ച് നെൽക്കൃഷി നടത്തുകയാണ് ജെറി. ഇഷ്ടപ്പെട്ട് ചെയ്താൽ കഷ്ടപ്പാടില്ല എന്നാണ് നെൽക്കൃഷിയേക്കുറിച്ച് ജെറി പറയുന്നത്.