ആകാശത്തിലെ കൃഷി എന്നറിയപ്പെടുന്ന ചെറുതേൻ കൃഷിയിൽ വിജയം കൊയ്യുകയാണ് കാസർകോട്ടെ ഉദയൻ എന്ന കർഷകൻ. രണ്ട് കൂടുകൊണ്ട് തേൻകൃഷിയിലേക്ക് വന്ന ഉദയന് ഇപ്പോൾ 500-ഓളം തേനീച്ചക്കോളനികളുണ്ട്. അതുകൊണ്ട് തന്നെ ചെറുതേൻ ഉത്പ്പാദനത്തിലേക്ക് വരുന്നവർ രണ്ട് കൂടുകളുമായി തുടങ്ങുന്നതാണ് നല്ലതെന്ന് ഇദ്ദേഹം പറയുന്നു.

കുത്താത്ത തേനിച്ചയാണെന്നതിനാൽ ആർക്കുവേണമെങ്കിലും ഈ രം​ഗത്തേക്ക് വരാം. ഒരുവർഷത്തേക്ക് ഒരു പ്രാവശ്യം മാത്രമേ കൂടുപൊളിക്കാനും തേനെടുക്കാനും ഭാ​ഗങ്ങളാക്കാനും പറ്റൂ. വർഷത്തിൽ അരക്കിലോ തേൻ മാത്രമേ ഒരു കോളനിയിൽ നിന്നും ലഭിക്കൂ എന്നും ഉദയൻ പറഞ്ഞു.