കൃഷിയുടെ ഭാരം ഒറ്റയ്ക്ക് താങ്ങേണ്ട! ഒത്തുപിടിച്ചാല്‍ നേട്ടമുണ്ടാക്കാമെന്ന് തെളിയിച്ച കൂട്ടായ്മ
July 28, 2020, 08:37 PM IST
ഭക്ഷ്യവസ്തുക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തപ്പോള്‍ കഷ്ടത്തിലായത് നമ്മുടെ കര്‍ഷകരാണ്. കൃത്യസമയത്ത് ജോലിക്ക് ആളെ കിട്ടാത്തതും ഒപ്പം ഒറ്റയ്ക്ക് താങ്ങാനാവാത്ത ചിലവും ഇന്നത്തെ കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്. ഇതിനൊരു പരിഹാരമെന്നവണ്ണം പുതിയൊരു കൃഷിരീതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് പാലക്കാട്ടെ ഒരു കൂട്ടായ്മ.