തെക്കു കിഴക്കൻ രാജ്യങ്ങളുടെ പ്രിയപ്പെട്ട ഗാക് ഫ്രൂട്ടിന്‍റെ രുചി അറിയാൻ ഇനി തായ്ലന്റിലേക്ക് പോകേണ്ട. അങ്കമാലിയിൽ ജോജോ എന്ന കർഷകന്റെ വീട്ടുമുറ്റം നിറയെ ഗാക് ഫ്രൂട്ട് പഴുത്തു പാകമായി നിൽക്കുകയാണ്. ഇല മുതൽ വിത്തു വരെ ഗുണങ്ങൾ നിറഞ്ഞ ഗാക് ഫ്രൂട്ടിന് മധുര പാവൽ എന്ന പേരും മലയാളികൾ നൽകി കഴിഞ്ഞു.