പാട്ടത്തിനെടുത്ത ഭൂമിയില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോതമംഗലം കോഴിപ്പിള്ളി സ്വദേശിയായ ഷിബുവും സുഹൃത്തുക്കളും. ഹൈബ്രിഡ് വെള്ളരിയിനമായ സ്നോ വൈറ്റ് കുക്കുമ്പര്‍ ആണ് ഇവര്‍ പ്രധാനമായും കൃഷി ചെയ്തത്. 

വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് സുഹൃത്തുക്കള്‍ ലോക്ക്ഡൗണ്‍ കാലത്താണ് കൃഷിയിലേക്ക് കടന്നത്. 'സ്‌നോവൈറ്റ് കുക്കുമ്പര്‍' പരീക്ഷണം വിജയിച്ചതോടെ കൂടുതല്‍ സ്ഥലത്ത് ഇവര്‍ വിത്തിറക്കി. സുഭിക്ഷകേരളം പദ്ധതിയിലുള്‍പ്പെടുത്തി ആവശ്യമായ സഹായങ്ങളും നല്‍കി. ഒരു മാസം കൊണ്ടാണ് വിളവെടുപ്പിന് കുക്കുമ്പര്‍ പാകമായത്.