ആലപ്പുഴ ചേർത്തലയിൽ വേമ്പനാട്ട് കായലിൽ കൃഷിയിടങ്ങളൊരുങ്ങുന്നു. വൈവിധ്യമാർന്ന കൃഷിരീതികളും വിള പരീക്ഷണങ്ങളുംകൊണ്ട് ശ്രദ്ധേയനായ കഞ്ഞിക്കുഴിയിലെ യുവകർഷകൻ സുജിത് സ്വാമിയാണ് ഓളപ്പരപ്പിലും കൃഷിയിറക്കുന്നത്.

തണ്ണീർമുക്കം കണ്ണങ്കരയിലാണ് സുജിത്തിന്റെ പരീക്ഷണം. 'പൂ'കൃഷി നടത്താനാണ് സുജിത് ഉദ്ദേശിക്കുന്നത്. ഒരു സെന്റ് സ്ഥലത്ത് മുളകൊണ്ട് തടമൊരുക്കിയാണ് കൃഷി. മണ്ണ് ആവശ്യമില്ല. നനയ്ക്കുകയും വേണ്ട.